ഒറ്റക്കൊരു കാമുകന്‍റെ ടീസർ എത്തി; ജീവിതത്തിലെ പ്രണയജോഡികള്‍ വെള്ളിത്തിരയിലും

Jaihind Webdesk
Saturday, October 27, 2018

ഷാലും റഹീമും ലിജോ മോളും പ്രണയജോഡികളായി എത്തുന്ന ഒറ്റക്കൊരു കാമുകന്‍റെ ടീസർ പുറത്തിറങ്ങി. നവാഗതരായ അജിൻലാലും ജയൻ വന്നേരിയുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജീവിതത്തിലും പ്രണയജോഡികളായ ഷാലും റഹീമിന്‍റേയും ലിജോ മോളുടെയും ഒരു പരീക്ഷാ ഹാളിലെ രംഗമാണ് ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ വേഷത്തിൽ ലിജോയും ഷാലുവും ഡെയിൻ ഡേവിസുമെത്തുന്നു. ജോജു ജോർജാണ് ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത് . അഭിരാമിയാണ് നായിക.

ഷൈൻ ടോം ചാക്കോ, ലിജിമോൾ ജോസ്, കലാഭവൻ ഷാജോൺ, അരുന്ധതി നായർ, വിജയരാഘവൻ, ഭരത് മാനുവൽ, ഡെയിൻ ഡേവിസ്, നിമ്മി മാനുവൽ, ഷെഹീൻ സിദ്ദിഖ്, ഷാലു റഹീം എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. എസ്‌കെ സുധീഷും, ശ്രീകുമാർ എസുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. നവാഗതരായ അജിൻലാലും ജയൻ വന്നേരിയും സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്.കെ സുധീഷ്, ശ്രീഷ് കുമാർ എസ്. എന്നിവർ തിരക്കഥ ഒരുക്കുന്നു. സംഗീതം വിഷ്ണു മോഹൻ സിത്താരയുടേതാണ്. ഡാസ്ലിങ് മൂവി ലാൻഡ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ പ്രിൻസ് ഗ്ലാരിയൻസ്, സാജൻ യശോദരൻ, അനൂപ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇറോസ് ഇന്‍റർനാഷണലാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.