സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സഹായവുമായി യൂണിവേഴ്‌സൽ എജ്യൂക്കേഷൻ ഫൗണ്ടേഷന്‍റെ ‘ഒരു കൈ സഹായം’ പദ്ധതി

Jaihind News Bureau
Wednesday, August 19, 2020

കൊച്ചി ആസ്ഥാനമായ യൂണിവേഴ്‌സൽ എജ്യൂക്കേഷൻ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ സൗജന്യമായി നൽകി. എറണാകുളം, ആലപ്പുഴ ജില്ലകളിലെ അർഹരായ 20 വിദ്യാർത്ഥികൾക്കാണ് ടിവി സൗജന്യമായി നൽകിയത്. ഓരോ പഞ്ചായത്തിലെയും വാർഡ് മെമ്പർമാരുടെ സഹായത്താടെയാണ് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തുക.

യൂണിവേഴ്‌സൽ എഡ്യുക്കേഷൻ ഫൗണ്ടേഷനിലൂടെ അർഹരായ വിദ്യാർത്ഥികളിലേക്ക് കൂടുതൽ പഠനോപകരണ സഹായം എത്തിക്കാനുള്ള ശമത്തിലാണ് എന്ന് എജ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ രാജേഷ് പുത്തൻപുരയിൽ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് അടിസ്ഥാന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി ‘ഒരു കൈ സഹായം’ എന്ന പദ്ധതിയും ആരംഭിച്ചു.