ചിന്നക്കനാല്‍ സഹകരണ ബാങ്കിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം ; പ്രതിഷേധ സമരവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, August 25, 2021

ഇടുക്കി : എൽഡിഎഫ് ഭരണത്തിലുള്ള  ചിന്നക്കനാല്‍ സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ പ്രതിഷേധ സമരം നടത്തും. നിരവധി വ്യാജ പട്ടയങ്ങൾ പണയപ്പെടുത്തി ബാങ്കിൽ നിന്നും കോടികൾ വായ്പയെടുത്ത ഭരണസമിതിക്കെതിരെ സിപിഐ നേതാക്കൾ പരാതിയുമായി രംഗത്തെത്തിയിരുന്നു.