അവയവദാനവും, മനുഷ്യകടത്തും സഭയിൽ; നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം

 

തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട വിവാദങ്ങളും ആശങ്കകളും പരാതികളും മനുഷ്യകടത്തും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചോദ്യോത്തര വേളയിൽ പ്രതിപക്ഷം സഭയിൽ ഉയർത്തി. അവയവദാന രംഗത്ത് ശക്തമായ മാഫിയ പ്രവർത്തിക്കുന്നു എന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അവയവ മാഫിയയുമായി ബന്ധപ്പെട്ട യാഥാർത്ഥ്യമുള്ളതും ഇല്ലാത്തതുമായ വാർത്തകളുടെ പശ്ചാത്തലത്തിൽ അവയവ ദാതാവിനെ കിട്ടാത്ത അവസ്ഥ ഉണ്ടാകുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. അവയവദാന നടപടിയിൽ പിഴവ് കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അവയവക്കടത്തിൽ നെടുമ്പാശേരിയിലും പൂജപ്പുരയിലും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നെടുമ്പാശേരി കേസിൽ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവയവ ദാതാക്കളായി നിരവധി പേർ വിദേശത്ത് പോയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അവയവ റാക്കറ്റുകളുടെ പ്രവർത്തനം തടയുന്നതിന് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

Comments (0)
Add Comment