വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞ് സാധാരണക്കാര്‍; ‘ഇതാണ് രാജ്യത്തെ അവസ്ഥ’ : വീഡിയോ പങ്കുവെച്ച് പ്രിയങ്കാ ഗാന്ധി

Thursday, June 17, 2021

 

ന്യൂഡല്‍ഹി : ദിവസംതോറും വര്‍ധിപ്പിക്കുന്ന ഇന്ധനവിലയില്‍ പൊറുതിമുട്ടിയിരിക്കുകയാണ് രാജ്യത്തെ ജനങ്ങള്‍. പാചകവാതകവിലയും കൃത്യമായ ഇടവേളകളില്‍ കത്തിക്കയറിയതോടെ ഭൂരിഭാഗം സാധാരണക്കാരുടെയും അവസ്ഥ പരിതാപകരമാണ്. ഇത്തരത്തിലൊരു കാഴ്ച പങ്കുവെച്ചിരിക്കുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് അസമിലെ തൊഴിലാളികളുടെ വീട്ടിലെത്തിയപ്പോള്‍ നേരിട്ട് കാണാനിടയായ കാര്യങ്ങളാണ് പ്രിയങ്കാ ഗാന്ധി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

 

https://www.facebook.com/262826941324532/videos/3994864400581937

 

തേയില തോട്ടത്തിലെ തൊഴിലാളിയായ യുവതിയുടെ വീട്ടിലെ അവസ്ഥയാണ് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാണിക്കുന്നത്. ‘ഗ്യാസ് സിലിണ്ടർ വീടിന്‍റെ ഒരു മൂലയിലേക്ക്  മാറ്റിവച്ചിരിക്കുകയാണ്. വിറക് ഉപയോഗിച്ചാണ് ഇപ്പോൾ പാചകം. പോക്കറ്റ് കാലിയാക്കുന്ന വില വർധനവ് കാരണം പുതിയ സിലിണ്ടർ വാങ്ങാൻ കഴിയുന്നില്ല. ഇതോടെ പാചകം അടുപ്പിലാക്കി. രാജ്യത്തെ പല കുടുംബങ്ങളുടെയും അവസ്ഥ ഇതാണ്’- പ്രിയങ്ക ഗാന്ധി വീഡിയോ പങ്കുവെച്ച് കുറിച്ചു.