ബിജെപിയെ നേരിടേണ്ട പ്രതിപക്ഷ സഖ്യത്തിന്‍റെ അടിത്തറ കോൺഗ്രസ് : തേജസ്വി യാദവ്

Jaihind Webdesk
Tuesday, June 29, 2021

പട്ന : കോൺഗ്രസ് രഹിത പ്രതിപക്ഷ മുന്നണിയെക്കുറിച്ചു സങ്കൽപിക്കാനാകില്ലെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടേണ്ട പ്രതിപക്ഷ സഖ്യത്തിന്‍റെ അടിത്തറ കോൺഗ്രസ് ആകണമെന്നും തേജസ്വി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ 543 മണ്ഡലങ്ങളിൽ ഇരുനൂറിലേറെയും ബിജെപിയും കോൺഗ്രസുമായി നേരിട്ടുള്ള മൽസരമാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ട സമയമായെന്നും തേജസ്വി പറഞ്ഞു.