റായ്പുർ: ബിജെപിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കുന്നതിന് പ്രതിപക്ഷ ഐക്യം രൂപീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 85-ാം പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. മോദി ഭരണത്തില്‍ രാജ്യത്തെ സമസ്ത മേഖലകളും പ്രതിസന്ധിയിലാണ്. കർഷകരുടെ ഭൂമി പ്രധാനമന്ത്രി സുഹൃത്തിന് സൗജന്യമായി നൽകിയെന്ന് പ്രിയങ്കാ ഗാന്ധി. ചെറുപ്പക്കാര്ക്ക് തൊഴിലില്ല, സ്ത്രീകളുടെ ക്ഷേമത്തിനായി പദ്ധതികളില്ല. ഈ വിഷയങ്ങള്ക്കാവണം ഊന്നല് നല്കേണ്ടതെന്നും 85-ാം കോണ്ഗ്രസ് പ്ലീനറി സമ്മേളനത്തില് പ്രിയങ്കാ ഗാന്ധി പറഞ്ഞു.