സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ വീഴ്ച പ്രതിപക്ഷം ഇന്ന് സഭയില്‍ ആയുധമാക്കും. ഗോവിന്ദ ചാമിയുടെ ജയില്‍ച്ചാട്ടം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളിലേക്ക് വിരല്‍ചൂണ്ടും. ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ ആക്കുന്ന ഇത് സംബന്ധിച്ച ഒട്ടനവധി ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ എംഎല്‍എമാര്‍ നോട്ടീസ് നല്‍കി.
ശബരിമല സ്ത്രീ പ്രവേശന സമരങ്ങളുടെ ഭാഗമായ കേസുകള്‍ പിന്‍വലിക്കാത്ത സര്‍ക്കാര്‍ നിലപാടിനെയും പ്രതിപക്ഷം ഇന്ന് സഭയില്‍ ചോദ്യംചെയ്യും. സബ്മിഷനിലൂടെ ആകും വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുക. നിരവധി ബില്ലുകളും ഇന്ന് സഭയില്‍ അവതരിപ്പിക്കും. ഇന്ന് താല്‍ക്കാലികമായി പിരിയുന്ന സഭാ സമ്മേളനം ഇനി ആറാം തീയതി തിങ്കളാഴ്ച വീണ്ടും ചേരും.