സംസ്ഥാനത്തെ ആശുപത്രികളിലെ ചികിത്സാ പിഴവുകള്‍ നിയമസഭയില്‍ അക്കമിട്ട് നിരത്തി പ്രതിപക്ഷം. സര്‍ക്കാരിന്റെ പകര്‍ച്ച വ്യാധി പ്രതിരോധം അടക്കം പാളുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു കൊണ്ട് പിസി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. എല്ലാം ഭദ്രമെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ മറുപടി. നമ്പര്‍ വണ്‍ എന്ന് പറയുമ്പോഴും ഇന്നും പല ആശുപത്രികളിലും ആവശ്യത്തിനുള്ള പഞ്ഞിയോ നിലവാരമുള്ള മരുന്നോ ഇല്ലാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് സഭയില്‍ അനുമതി നല്‍കിയില്ല.
സംസ്ഥാനത്തെ ആശുപത്രികളിലെ ചികിത്സാ പിഴവുകള്‍ നിയമസഭയില്‍ അക്കമിട്ട് നിരത്തി ഭരണപക്ഷത്തെ പ്രതിപക്ഷം തീര്‍ത്തും പ്രതിരോധത്തിലാക്കി. സമീപ കാലത്ത് ആശുപത്രികളില്‍ നടന്ന പിഴവുകള്‍ എണ്ണിയെണ്ണി പറഞ്ഞു. കാരുണ്യ പദ്ധതിയില്‍ ആശുപത്രികള്‍ക്ക് നല്‍കേണ്ടത് കോടികളാണെന്നും, മരുന്ന് സംഭരണ ഇനത്തിലും കോടികളുടെ കുടിശ്ശികയുണ്ടെ
ന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് പി.സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. എല്ലാം ഭദ്രമെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ മറുപടി.
സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ചു വരുന്നുവെന്നും പകര്‍ച്ച വ്യാധികള്‍ തടയുന്ന കാര്യത്തില്‍ കേരളം പിന്നിലാണെന്നും പ്രതിപക്ഷനേതാവ് വി ഡീ സതീശന്‍ ചൂണ്ടിക്കാട്ടി. ഇന്നും പല ആശുപത്രികളിലും മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിനുള്ള പഞ്ഞിയോ മരുന്നോ ഇന്‍സുലിനോ നിലവാരമുള്ള മരുന്നോ ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതിയും നിഷേധിച്ചു. വിഷയം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതിപക്ഷനേതാക്കള്‍ പറഞ്ഞു.