വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സഭയില്‍; അടിയന്തരപ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

Tuesday, March 15, 2022

 

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കേസിൽ തുടർ അന്വേഷണത്തിന് തയ്യാറായില്ല. കേസ് അട്ടിമറിക്കാനുള്ള സർക്കാർ നടപടി മൂലം പൊതുസമൂഹത്തിൽ ഉണ്ടായിട്ടുള്ള ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.