ഐഎഎസ് കോച്ചിംഗ് സെന്‍റർ അപകടം പാർലമെന്‍റില്‍ ഉന്നയിച്ച് പ്രതിപക്ഷം; അടിയന്തരപ്രമേയത്തിന് നോട്ടീസ്

Jaihind Webdesk
Monday, July 29, 2024

 

ന്യൂഡൽഹി: ഐഎഎസ് കോച്ചിംഗ് സെന്‍റർ അപകടം ലോക്‌സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. ഡൽഹിയിലെ അടിസ്ഥാന സൗകര്യവികസനത്തിന്‍റെ അഭാവവും അപകടങ്ങളും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മാണിക്കം ടാഗോറും പഞ്ചാബ് എംപി അമർസിംഗുമാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചേക്കും. പാർലമെന്‍റിൽ ബജറ്റ് ചർച്ചകൾ തുടരും. ബംഗാൾ വിഭജിക്കണമെന്ന ബിജെപി എംപിയുടെ പരാമർശവും പ്രതിപക്ഷം ഉന്നയിക്കും.