മുതലപ്പൊഴിയിലെ അപകടങ്ങൾ സഭയിൽ ഉയർത്തി പ്രതിപക്ഷം ; അടിയന്തരപ്രമേയത്തിന് അനുമതി തേടി

Jaihind Webdesk
Thursday, August 5, 2021

തിരുവനന്തപുരം : അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ നിരന്തര അപകടങ്ങൾ സഭയിൽ ഉയർത്തി പ്രതിപക്ഷം. അടിയന്തരപ്രമേയത്തിന് അനുമതി തേടി എം.വിൻസന്‍റ്  നോട്ടീസ് നൽകി. അപകടങ്ങൾക്ക് കാരണം അശാസ്ത്രീയ നിർമാണങ്ങൾ എന്ന് പ്രതിപക്ഷം. അപകടങ്ങളിൽ നിരവധി പേർ മരിച്ചിട്ടും സർക്കാർ ഇടപെടുന്നില്ലെന്നും ആക്ഷേപം.

മുതലപ്പൊഴി ഹാർബർ മരണ കുരുക്കായി മാറുന്നുവെന്ന് എം.വിന്‍സെന്‍റ് പറഞ്ഞു. മന്ത്രി പറഞ്ഞ മരണക്കണക്ക് തെറ്റാണ്. സർക്കാരിന്‍റെ പരിഗണനയിൽ മത്സ്യത്തൊഴിലാളികൾ വരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. മത്സ്യത്തൊഴിലാളികളോടുള്ള ബാധ്യത സർക്കാർ നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.