കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം; പ്രതിപക്ഷ പ്രതിഷേധത്തില്‍ പ്രക്ഷുബ്ധമായി പാർലമെന്‍റ്

Jaihind Webdesk
Thursday, August 4, 2022

ന്യൂഡല്‍ഹി: കേന്ദ്ര  ഏജന്‍സികളുടെ ദുരുപയോഗത്തില്‍ പ്രക്ഷുബ്ധമായി പാർലമെന്‍റ്. രാജ്യസഭയിലും ലോക്‌സഭയിലും നടപടികൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇരുസഭകളും നിർത്തിവെച്ചു. ലോക്‌സഭ ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവെച്ചു.  ബഹളത്തെ തുടർന്ന് 12 മണി വരെ നിർത്തിവെച്ച രാജ്യസഭ പുനഃരാരംഭിച്ചു.

ലോക്സഭയിൽ ചോദ്യോത്തര വേളയിൽ പ്രതിപക്ഷ അംഗങ്ങൾ കേന്ദ്ര സർക്കാരിനെതിരെ മോദി സർക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി. ‘സ്വേച്ഛാധിപത്യം വെച്ചുപൊറുപ്പിക്കില്ല’, ‘മോദി സര്‍ക്കാര്‍ ഡൗണ്‍ ഡൗണ്‍’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് യംഗ് ഇന്ത്യൻ ഓഫീസ് ഇഡി സീൽ ചെയ്തതിനെ കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് നേരത്തെ നോട്ടീസ് സമർപ്പിച്ചിരുന്നു.