ശിവന്‍കുട്ടി രാജിവെക്കണം ; സഭയില്‍ ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം

Jaihind Webdesk
Monday, August 2, 2021

തിരുവനന്തപുരം : നിയമസഭയില്‍ വി.ശിവന്‍കുട്ടിക്കെതിരെ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേളയിൽ ശിവന്‍കുട്ടി രാജിവെക്കണമെന്ന ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. ബാനർ ചട്ടവിരുദ്ധമാണെന്നും നീക്കം ചെയ്യണമെന്നും സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.  അതേസമയം മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍.

മന്ത്രി രാജിവെക്കുന്നത് വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന പ്രതിപക്ഷ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതിപക്ഷ യുവജന സംഘടനകളും സമരം കടുപ്പിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും നേതൃത്വത്തില്‍ ഇന്ന് നിയമസഭയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും.