ബാർകോഴയിൽ പ്രതിപക്ഷ പ്രതിഷേധം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ വിട്ടിറങ്ങി പ്രതിപക്ഷം

Jaihind Webdesk
Monday, June 10, 2024

 

തിരുവനന്തപുരം: മദ്യനയത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ബാർകോഴയിൽ അന്വേഷണം നടത്തിയേ മതിയാകൂ എന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധം ഉയർത്തി.  പ്ലക്കാർഡുകളുമായി നടുത്തളത്തിൽ ഇറങ്ങിയും പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബഹളത്തിനിടെ തദ്ദേശ വാർഡ് വിഭജന ബില്‍ സഭയില്‍ അവതരിപ്പിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും ബാർ ഉടമകളും തമ്മിൽ നടന്ന ഗൂഢാലോചനയാണ് ബാർകോഴ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.