പ്രതീകാത്മക സഭ ചേര്‍ന്ന് പ്രതിപക്ഷം ; സഭയ്ക്ക് പുറത്ത് അടിയന്തരപ്രമേയം, പ്രതിഷേധം

തിരുവനന്തപുരം : ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനുപിന്നാലെ സഭയ്ക്ക് പുറത്ത് പ്രതീകാത്മക സഭ ചേര്‍ന്ന് പ്രതിപക്ഷം. സ്പീക്കറായി എന്‍.ഷംസുദ്ദീനും മുഖ്യമന്ത്രിയായി പി.കെ ബഷീറും പ്രതീകാത്മക പ്രതിഷേധത്തില്‍. പി.ടി തോമസ് എംഎല്‍എ പ്രതീകാത്മകമായി അടിയന്തരപ്രമേയം അവതരിപ്പിച്ചു.

വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ നോട്ടിസ് അനുവദിക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. എന്നാൽ സമാനമായ വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹത്തിന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരമാണിത്. അതിനാൽ അടിയന്തരപ്രമേയത്തിന് അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം സഭയിലല്ലാതെ വേറെ എവിടെ ചർച്ച ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

Comments (0)
Add Comment