പ്രക്ഷുബ്ധമായി പാർലമെന്‍റ്; ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തില്‍ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. ആരംഭിച്ചപ്പോള്‍ തന്നെ ഇരുസഭകളും പ്രതിഷേധത്തില്‍ തടസപ്പെട്ടു. സോണിയാ ഗാന്ധിയെ ഭരണപക്ഷ എംപിമാർ കയ്യേറ്റം ചെയ്‌തെന്ന ആരോപണത്തിൽ കോൺഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കൊടിക്കുന്നിൽ സുരേഷ് കേന്ദ്രമന്ത്രി സൃമ്തി ഇറാനിയുടെ പേര് പരമാർശിച്ചാണ് നോട്ടീസ് നൽകിയത്. പ്രതിഷേധം കനത്തതോടെ ലോക്സഭയും രാജ്യസഭയും നടപടിക്രമങ്ങള്‍ അവസാനിപ്പിച്ച് തിങ്കളാഴ്ച വരെ പിരിഞ്ഞു.

അതേസമയം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്‍റ് വളപ്പില്‍ രാപ്പകൽ ധർണ്ണ തുടരുകയാണ്. 27 എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സഭയില്‍ പ്രതിഷേധിച്ചതിന് 23 രാജ്യസഭാ എംപിമാരും 4 ലോക്സഭാ എംപിമാരുമാണ് സസ്പെന്‍ഷന്‍ നടപടി നേരിടുന്നത്.

Comments (0)
Add Comment