തിരുവനന്തപുരം: എസ്എഫ്ഐ-ഡിവൈഎഫ്ഐ ആക്രമണങ്ങളില്‍ സഭയില്‍ അതിശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. കറുത്ത ഷര്‍ട്ട് ധരിച്ച് പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച സംഭവം ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. എംഎല്‍എമാര്‍ നടുത്തളത്തിലറിങ്ങിയതോടെ സഭ നിര്‍ത്തിവെച്ചു. ‘സിപിഎമ്മും സംഘപരിവാര്‍ ശക്തികളും ഒരേ തൂവല്‍ പക്ഷികള്‍’, ‘എസ്എഫ്ഐ-ഡിവൈഎഫ്ഐ ക്രിമിനലുകളെ നിയന്ത്രിക്കണം അല്ലെങ്കില്‍ ചങ്ങലക്കിടണം’, ‘സംസ്ഥാനത്ത് കലാപം നടത്താന്‍ മുഖ്യമന്ത്രിയുടെ അറിവോടെ സിപിഎം നീക്കം’ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും പ്രതിപക്ഷം കയ്യിലേന്തി.
അതേസമയം പ്രതിപക്ഷ പ്രതിഷേധം പുറത്തറിയിക്കാതിരിക്കാനും ശ്രമമുണ്ടായി. പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായില്ല. പ്രതിഷേധ ദൃശ്യങ്ങള്‍ ഒഴിവാക്കിയാണ് സഭാ ടിവി സംപ്രേഷണം ചെയ്തത്. മന്ത്രിമാരുടെയും സ്പീക്കറുടെയും ദൃശ്യങ്ങള്‍ മാത്രമാണ് കാണിച്ചത്. പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.