റിസര്‍വ്വ് ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമം: പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ രാഷ്ട്രപതിയെ കണ്ടേക്കും

ന്യൂ ദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം പൂര്‍ത്തിയായി. ആര്‍.ബി.ഐ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടിനേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. റിസര്‍വ്വ് ബാങ്കിലെ കേന്ദ്ര ഇടപെടലിനെതിരെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നാളെ പരാതിയുമായി രാഷ്ട്രീപതിയെ കാണാന്‍ തീരുമാനം. തുടര്‍നടപടികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചരിത്രപരമെന്നാണ് ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടത്. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും നായിഡു പറഞ്ഞു.

Comments (0)
Add Comment