പ്രതിപക്ഷ പാർട്ടികളുടെ യോഗം ഡൽഹിയിൽ ചേരുന്നു

Jaihind Webdesk
Monday, December 10, 2018

Opposition-Party-meet

പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഡൽഹിയിൽ ചേരുന്നു. എൻഡിഎ വിട്ട ടിഡിപിയുടെ പ്രസിഡന്‍റും ആന്ധ്ര മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവാണ് യോഗം വിളിച്ചത്. പാർലമെന്‍റിനകത്തും പുറത്തും കേന്ദ്ര സർക്കാരിനെതിരെ നടത്തേണ്ട നീക്കങ്ങൾ യോഗത്തിൽ ചർച്ചയാകും. 20 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളാണ് യോഗത്തിന് എത്തിയിട്ടുള്ളത്.

സോണിയാഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും പുറമെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും എ.കെ ആന്‍റണിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടി, അരവിന്ദ് കെജ്‌രിവാൾ, മമത ബാനർജി, സീതാറാം യെച്ചൂരി, ഡി രാജ , ശരദ് പവാർ, മല്ലികാർജ്ജുൻ ഖാർഗെ,എച്ച്ഡി ദേവഗൗഡ,എംകെ സ്റ്റാലിൻ, ശരദ് യാദവ്, ഫാറൂഖ് അബ്ദുള്ള, തേജസ്വി യാദവ്, ബാബുലാൽ മറാണ്ടി എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നു.