അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ പ്രതിപക്ഷപാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. എന്‍.ഡി.എ വിട്ട ടി.ഡി.പിയുടെ പ്രസിഡന്‍റും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവാണ‌് യോഗം വിളിച്ചത‌്.
വരാനിരിക്കുന്ന ലോക്സഭാതെരഞ്ഞെടുപ്പും പാർലമെന്‍റിനകത്തും പുറത്തും കേന്ദ്രസർക്കാരിനെതിരെ നടത്തേണ്ട നീക്കങ്ങളും യോഗത്തിൽ ചർച്ചയാകും. അതേസമയം സി.പി.എം പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുക്കും. യോഗത്തില്‍ പങ്കെടുക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും അറിയിച്ചു. ഡി.എം.കെയും യോഗത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.