കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പ്രതിപക്ഷനേതാവിന്‍റെ കത്ത്

Jaihind News Bureau
Thursday, November 19, 2020

കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അൻവർ സാദത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി. സർക്കാർ സ്‌കൂളുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള കരാർ ഉറപ്പിച്ചത് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളാണെന്ന റിപ്പോർട്ടുകളും, വാർത്തകളും പുറത്ത് വന്ന പശ്ചാത്തലത്തിലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയത്. കൈറ്റിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അൻവർ സാദത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയത്.