ആള്‍ക്കൂട്ടമല്ല പാര്‍ട്ടിയെന്ന് തെളിയിക്കാന്‍ കെ സുധാകരന് കഴിയും : വി.ഡി സതീശന്‍

Wednesday, June 16, 2021

​​​​തിരുവനന്തപുരം : കോണ്‍ഗ്രസ് എന്നാല്‍ വെറും ആള്‍ക്കൂട്ടമാണെന്നത് തെറ്റായ വ്യാഖ്യാനം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആള്‍ക്കൂട്ടമാണ് കോണ്‍ഗ്രസ് എന്ന തെറ്റായ നിര്‍വചനത്തെ തിരുത്തണം. കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും വിഡി സതീശന്‍ പറഞ്ഞു.

താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കണം. ആള്‍ക്കൂട്ടം അല്ല പാര്‍ട്ടിയെന്ന് തെളിയിക്കാന്‍ കെ സുധാകരന് കഴിയും.  തൂവെള്ള ഖദര്‍ ഇട്ട് രാവിലെ ഇറങ്ങി രാത്രി ചുളിവ് വരാതെ വീട്ടിലെത്തുന്നതല്ല പ്രവര്‍ത്തനം. വെള്ള ഖദറിന് കോട്ടം തട്ടാത്ത രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ടെന്നും അത് അവസാനിപ്പിച്ചേ തീരുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.