പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍റെ കാർ അപകടത്തിൽപെട്ടു; വാഹനത്തിന്‍റെ മുൻവശം പൂർണമായും തകർന്നു, ആര്‍ക്കും പരുക്കില്ല

Jaihind Webdesk
Saturday, July 6, 2024

 

കാസറഗോഡ്: പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍റെ കാർ അപകടത്തിൽപ്പെട്ടു. കാസറഗോഡ് പള്ളിക്കരയിലാണ് സംഭവം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു അദ്ദേഹം.

പോലീസ് എസ്കോർട്ട് വാഹനം ബ്രേക്കിട്ടപ്പോൾ പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. വൈകിട്ട് 5.45 നാണ് സംഭവം. വാഹനത്തിന്‍റെ മുൻവശം പൂർണമായും തകർന്നു. പിറകിലായിരുന്നതിനാൽ പ്രതിപക്ഷ നേതാവ് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.