V.D SATHEESAN| പ്രിയനടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Jaihind News Bureau
Saturday, September 20, 2025

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതി നേടിയ മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനമറിയിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

മലയാളത്തിന്റെ അഭിമാനം മോഹന്‍ലാലിന് ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതി. സ്വഭാവികവും സവിശേഷവുമായ അഭിനയ ശൈലി കൊണ്ട് നാലര പതിറ്റാണ്ടിലധികം മലയാളികളെയും ലോകത്തെ തന്നെയും വിസ്മയിപ്പിച്ച നടനാണ് മോഹന്‍ലാല്‍.

തലമുറകളെ പ്രചോദിപ്പിച്ച താരം. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന് ലഭിക്കുമ്പോള്‍ അത് ഓരോ മലയാളിക്കുമുള്ള അംഗീകാരമാണ്.

പ്രായ, ദേശ ഭേദമെന്യേ എല്ലാവരുടേയും ലാലേട്ടനായ പ്രിയപ്പെട്ട മോഹന്‍ലാലിന് അഭിനന്ദനങ്ങള്‍.