പ്രതിപക്ഷ നേതാവ് 13 ന് പമ്പ സന്ദര്‍ശിക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ മാസം 13 ന് പമ്പ സന്ദര്‍ശിക്കും. മണ്ഡലകാലത്തിന് മുന്‍പ് പതിവ് രീതിയില്‍ നടക്കേണ്ട മുന്നൊരുക്കങ്ങളും വികസന പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തും.  പ്രളയം ദുരന്തം വിതച്ച പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പുനഃസ്ഥാപിക്കേണ്ടതുണ്ട്.  ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ സര്‍ക്കാര്‍ ചെലുത്തുന്നില്ലെന്നും പുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇനിയും തയ്യാറായിട്ടില്ലെന്നുമുള്ള പരാതികള്‍ വ്യാപകമാണ്.

മണ്ഡലകാലത്തിന് നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും ശബരിമലയില്‍ ഒരുക്കങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല എന്ന് വ്യാപകമായി പരാതി ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് പമ്പയില്‍ സന്ദര്‍ശനം നടത്തുന്നത്.  ഈ മാസം 13 ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ആണ് അദ്ദേഹം പമ്പ സന്ദര്‍ശിക്കുന്നത്.  മണ്ഡലകാലത്തിന് മുന്‍പ് പതിവ് രീതിയില്‍ നടക്കേണ്ട മുന്നൊരുക്കങ്ങള്‍ പോലും ഇത്തവണ നടക്കുന്നില്ല എന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.

പ്രളയം കാരണം അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്ന പമ്പയിലും മറ്റും അവ പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടുമില്ല.  ഇത് ഇത്തവണത്തെ തീര്‍ത്ഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പരാതിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് പമ്പ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.

Ramesh ChennithalaDamagesPamba
Comments (0)
Add Comment