‘തൃക്കാക്കര വിജയം കൂട്ടായ പരിശ്രമത്തിന്‍റെ ഫലം; ലീഡർ ഒരാള്‍ മാത്രം, അത് കെ കരുണാകരന്‍’: വി.ഡി സതീശന്‍

Jaihind Webdesk
Monday, June 6, 2022

തിരുവനന്തപുരം : തൃക്കാക്കര  വിജയം കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. താന്‍ ലീഡറല്ല. കേരളത്തിന് ഒരേയൊരു ലീഡറേയുള്ളൂ, അത് കെ കരുണാകരനാണെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരുടെ ആവേശമാണ് ഇത്തരം പരാമർശങ്ങള്‍ക്ക് പിന്നില്‍. ബോര്‍ഡ് വെച്ചാല്‍ എല്ലാ നേതാക്കളുടെയും പേര് വേണം. അല്ലെങ്കില്‍ നീക്കം ചെയ്യാന്‍ പറയും. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ വിജയമാണ് തൃക്കാക്കരയിലുണ്ടായത്.

തൃക്കാക്കര ഫലത്തെ കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.  ഭക്ഷ്യവിഷബാധ ഭരണസ്തംഭനത്തിന്‍റെ ഫലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂള്‍ തുറക്കലിന്‍റെയും കാലവർഷത്തിന്‍റെയും മുന്നൊരുക്കം സർക്കാർ നടത്തിയില്ല. ഉത്തരവാദിത്വം മറന്ന് മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ നൂറാം സീറ്റിനായി തൃക്കാക്കരയില്‍ തങ്ങുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രവർത്തകരൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.