സ്പ്രിങ്ക്ളറിലെ പുതിയ റിപ്പോർട്ട് വേണ്ടപ്പെട്ടവരെ രക്ഷിക്കാന്‍ : വി.ഡി സതീശന്‍

Wednesday, September 1, 2021

 

കണ്ണൂർ : സ്പ്രിങ്ക്ളറിൽ വേണ്ടപ്പെട്ട ആളുകളെ രക്ഷിക്കാൻ ഉള്ള കമ്മിറ്റി റിപ്പോർട്ടാണ് വന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാർ സൗകര്യത്തിന് അനുസരിച്ച് റിപ്പോർട്ട് തയാറാക്കി. വലിയ ഗൂഢാലോചനയാണ് നടന്നത്. ഹെൽത്ത് ഡാറ്റാ വിൽക്കാനുള്ള നടപടിയാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.