നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിപക്ഷം ; സഭാ കവാടത്തില്‍ പ്രതിഷേധം

Jaihind News Bureau
Friday, January 8, 2021

Kerala-Niyama-sabha

 

തിരുവനന്തപുരം :  ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. സഭയിൽ പത്തുമിനിറ്റോളം മുദ്രാവാക്യം വിളിച്ചശേഷം അംഗങ്ങള്‍ ഇറങ്ങിപ്പോയി. നയപ്രഖ്യാപനത്തിനിടെ സർക്കാരിനെതിരെയും സ്പീക്കർക്കെതിരെയും  പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയില്‍ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിച്ചു.  സ്വർണ്ണക്കടത്തിന്‍റെയും അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുമാണെന്ന ബാനറും പ്രതിപക്ഷം സഭയില്‍ ഉയർത്തി.