ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്നും നീക്കണം ; പ്രതിപക്ഷം വീണ്ടും നോട്ടീസ് നല്‍കി

Jaihind News Bureau
Monday, January 4, 2021

 

തിരുവനന്തപുരം : സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നോട്ടീസ് നല്‍കി. മഞ്ചേരി എം.എല്‍.എ എം ഉമ്മറാണ് ചട്ടം 65 പ്രകാരം നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. എന്‍ഐഎ അന്വേഷിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ കുറ്റവാളികളുമായി സ്പീക്കര്‍ക്കുള്ള അടുപ്പം സംശയകരമാണെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. സ്പീക്കറുടെ സാന്നിധ്യം സഭയ്ക്ക് അപകീര്‍ത്തിപരവും നിയമസഭയുടെ അന്തസിനും ഔന്നത്ത്യത്തിനും മാന്യതക്കും നിരക്കാത്തത് എന്നും ആരോപണം.