നിയമസഭയിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം

Jaihind Webdesk
Wednesday, January 30, 2019

Kerala-Niyama-sabha

നിയമസഭയിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപെടത്തുന്ന പ്രമേയത്തിലെ ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് പ്രതിപക്ഷം സർക്കാരിന്റെ വീഴ്ച്ചകൾ ചുണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചത്. എല്ലാ രംഗത്തും പരാജയപ്പെട്ട സർക്കാരിന്റെ നയപ്രഖ്യാപനമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേ സമയം നയപ്രഖ്യാപനത്തെ ബി.ജെ.പി അംഗം ഒ. രാജഗോപാൽ എതിർത്തില്ല

ക്രമസമാധാന തകർച്ച,ശബരിമല വിഷയം, പ്രളയ പുനർനിർമ്മാണ് വീഴ്ച്ച, വനിത ഡി.സി.പിക്ക് എതിരെ ഉള്ള നടപടി തുടങ്ങിയ വിഷയങ്ങൾ ചുണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സർക്കാരിനെ പ്രതികൂട്ടിലാക്കിയത്. രാജസ്ഥാൻ ചത്തീസ്ഗഡ് മധ്യപ്രദേശ് സർക്കാരുകൾ കാർഷിക കടങ്ങൾ എഴുതി തള്ളിയത് പോലെ കേരളത്തിലും ഈ മാത്യക പിന്തുടരുമോ എന്ന് പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി ‘പിണറായി വിജയൻ മറുപടി നൽകിയില്ല. വനിത നവോത്ഥാനത്തിന് ഇറങ്ങി തിരിച്ചുവരാണ് പാർട്ടി ഓഫീസിൽ പരിശോധന നടത്തിയതിന് വനിത എസ്.പി യെ വേട്ടയാടുകയാണന്ന് ‘ പ്രതിപക്ഷം ആരോപിച്ചു. ഈ സർക്കാരിന്റെ കീഴിൽ കേരളത്തിന് രണ്ടര വർഷമാണ് നഷ്ടപെട്ടതന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തിന് ശേഷം സർക്കാരിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഓഖി ദുരന്തബാധിതർക്ക് സഹായം ഒന്നും ലഭിക്കുന്നില്ല. സർക്കാർ കടം വാങ്ങി ജനങ്ങളെ കടക്കാരാക്കുന്നു. അതേ സമയം സർക്കാർ ധൂർത്തിന് യാതൊരു കുറവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ചുണ്ടിക്കാട്ടി. ലോക്സഭ തെരഞ്ഞടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടും. ബി.ജെ.പി വട്ടപുജ്യമായിരിക്കമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.’പ്രതിപക്ഷ ഉപ നേതാവ് എം.കെ മുനിർ, എ പി അനിൽകുമാർ എം ഉമ്മർ ,അനൂപ് ജേക്കബ് , എം വിൻസെന്റ് എന്നിവരാണ് പ്രമേയത്തെ എതിർത്ത് സംസാരിച്ചത്. അതേ സമയം ബി.ജെ.പിയുടെ ഏക എം.എൽ.എ ഒ രാജഗോപാൽ പ്രമേയത്തെ എതിർത്തില്ല. ഗവർണർ നടത്തിയ നയ പ്രഖ്യാപനമായിതനാലാണ് എതിർക്കാത്തതെന്നാണ് രാജഗോപാൽ നൽകുന്ന വിശദീകരണം.