മുഖ്യമന്ത്രിയുടെ രാജിയിൽ ഉറച്ച് പ്രതിപക്ഷം; സെക്രട്ടറിക്ക് കേസിൽ പങ്കുണ്ടെങ്കിൽ ഉത്തരവാദി മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല | VIDEO

Jaihind News Bureau
Friday, July 17, 2020

മുഖ്യമന്ത്രിയുടെ രാജിയിൽ ഉറച്ച് പ്രതിപക്ഷം. മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സ്വർണ്ണക്കടത്ത് കേസിൽ പങ്കുണ്ടെങ്കിൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എം.ശിവശങ്കറിനെ മാറ്റി നിർത്തിയാൽ എല്ലാം അവസാനിക്കില്ല. വിഷയത്തിൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണമല്ല, സിബിഐ അന്വേഷണമാണ് വേണ്ടതെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.