ഓപ്പറേഷന്‍ താമരയ്ക്കും പെഗാസസ് ; കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഫോണ്‍ ചോര്‍ത്തി

Tuesday, July 20, 2021

ന്യൂഡല്‍ഹി : ഓപ്പറേഷന്‍ താമരക്ക് വേണ്ടിയും ഫോണ്‍ ചോര്‍ത്തല്‍. കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഫോണ്‍ ചോര്‍ത്തിയെന്ന് കണ്ടെത്തല്‍. എച്ച്.ഡി കുമാരസ്വാമി, ജി.പരമേശ്വര, സിദ്ദരാമയ്യ എന്നിവര്‍ പെഗാസസ് പട്ടികയില്‍. അതേസമയം പെഗസസ് ഫോൺ ചോർത്തലിൽ രണ്ടാം ദിവസവും പാർലമെന്റിന്റെ ഇരു സഭകളും സ്തംഭിപ്പിച്ച് പ്രതിപക്ഷം. വിശദമായ ചർച്ചക്ക് സർക്കാർ വിസമ്മതിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.