തമിഴ്നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തുറക്കുന്നു; കൂടുതല്‍ ഇളവുകള്‍

Jaihind Webdesk
Sunday, August 22, 2021

 

ചെന്നൈ : കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. തിയേറ്ററുകളിൽ അമ്പത് ശതമാനം പേരെ നാളെ മുതൽ പ്രവേശിപ്പിക്കാം. ബാറുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മൃഗശാലകളിലും ബീച്ചുകളിലും സന്ദർശകരെ അനുവദിക്കും. വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതിയുള്ളത്.

സെപ്റ്റംബർ ഒന്നു മുതൽ സ്കൂളുകളും കോളേജുകളും തുറക്കാൻ തമിഴ്നാട് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകൾ തുടങ്ങുന്നതിനെ സംബന്ധിച്ച് സെപ്റ്റംബർ 15 ന് ശേഷമാകും തീരുമാനമെടുക്കുക. ഇത്രയും ഇളവുകൾ സഹിതം തമിഴ്നാട്ടിൽ ലോക്ഡൗൺ സെപ്റ്റംബർ 6 വരെ നീട്ടിയിട്ടുമുണ്ട്.

ഈ മാസം ആറിനാണ് 23 വരെ ലോക്ക്ഡൗൺ നീട്ടി തമിഴ്‌നാട് സർക്കാർ ഉത്തരവ് പ്രഖ്യാപിച്ചത്. ഈ കാലയളവ് കഴിയാനിരിക്കെയാണ് കൂടുതൽ ഇളവുകളോടെ  ലോക്ക്ഡൗൺ നീട്ടിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.