പാലാരിവട്ടം മേൽപ്പാലം : ഇബ്രാഹിം കുഞ്ഞിനെതിരായി ഇടതുപക്ഷം നടത്തുന്നത് തെറ്റായ പ്രചാരണങ്ങളെന്ന് ഉമ്മൻ ചാണ്ടി

Saturday, June 1, 2019

Oommen-chandy

പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ അപാകതയുടെ പേരിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായി തെറ്റായ പ്രചാരണങ്ങളാണ് ഇടതുപക്ഷം നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിനെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം. പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ ക്രമക്കേട് ഗുരുതരമാണ്. എന്നാൽ ഇതിന്‍റെ പേരിൽ രാഷട്രീയ മുതലെടുപ്പിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. മന്ത്രിയെ അപമാനിക്കാനുള്ള ശ്രമം സിപിഎമ്മിന് തിരിച്ചടിയാകും. വ്യാജ പ്രചാരണങ്ങൾക്കെതിരെ UDF ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.