‘അതിവേഗം, ബഹുദൂരം’ ലോക്ക് ഡൗണിൽപെട്ടവരെ സഹായിക്കാൻ സ്വന്തം വീട്ടിൽ കൺട്രോള്‍റൂം ഒരുക്കി ഉമ്മൻചാണ്ടി | VIDEO

ലോക്ക് ഡൗണിൽപെട്ടവരെ സഹായിക്കാൻ സ്വന്തം വീട്ടിൽ കൺട്രോള്‍റൂം ഒരുക്കി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ദിവസവും നൂറുകണിക്കിന് കോളുകളാണ് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ എത്തുന്നത്. കൃത്യമായി സഹായം എത്തിയന്ന് ഉറപ്പും വരുത്തുന്നതും ഉമ്മൻചാണ്ടി നേരിട്ട് തന്നെയാണ്.

വിശ്രമമില്ലാതെ ജനങ്ങൾക്കൊപ്പം ജനകീയ നേതാവ്. ഏത് സമയത്തും കൈത്താങ്ങുമായി ഈ നേതാവ് ഉണ്ടാകും. കൊറോണയിലും ലോക്ക്ഡൗണിലും ബുദ്ധിമുട്ട് നേരിടുന്നവർക്ക് എന്തെങ്കിലും ആവശ്യമോ, നിർദ്ദേശമോ ഉണ്ടെങ്കിൽ ആർക്കും വിളിക്കാമെന്നാണ് ഉമ്മൻചാണ്ടി തന്നെ തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. അന്നുമുതൽ രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി നിരവധി കോളുകളാണ് പല ആവശ്യങ്ങള്‍ ഉന്നയിച്ച് എത്തുന്നത്.

തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി വീട്ടിലാണ് ലോക്ക് ഡൗൺ അവസാനിക്കുന്ന മേയ് മൂന്ന് വരെ ജനങ്ങൾക്ക് ബന്ധപ്പെടാനായി ഉമ്മൻചാണ്ടി കൺട്രോൾ റൂം സജ്ജമാക്കിയത്. വരുന്ന കോളുകൾ ഭൂരിഭാഗവും ഉമ്മൻചാണ്ടി തന്നെ നേരിട്ടാണ് എടുക്കുന്നത്. ഇതിനായി ഒരു നോട്ട് ബുക്ക് വച്ചിട്ടുണ്ട്. എല്ലാ നമ്പരും അതിൽ രേഖപ്പെടുത്തും.

രാവിലെ ആറു മുതൽ രാത്രി 10 വരെ ഫോൺ കോളുകൾക്കു മറുപടി നൽകും. ഏറെ വിളികളും സഹായം തേടിയാണെന്ന് അദ്ദേഹം പറഞ്ഞു.

കൃത്യമായി തിരിച്ച് ആ നമ്പറിലേക്ക് വിളിച്ച് സഹായം എത്തിക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള സൻമനസുകളെ ഉപയോഗിച്ചാണ് ഇവർക്കുളള സഹായം എത്തിച്ച് നൽകുന്നത്. തികച്ചും പ്രതികൂലമായ സാഹചര്യമാണിതെന്നും അദ്ദേഹം ഓർപ്പിക്കുന്നു.

പൊതു ആവശ്യങ്ങളാണെങ്കിൽ കത്തുകളയച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ചെയ്യുന്നത്. വീട്ടിലിരുന്നാലും വിശ്രമില്ലാതെ ജനങ്ങൾക്കൊപ്പം നിൽക്കുന്നതുകൊണ്ടുതന്നെയാണ് ജനകീയ നേതാവെന്ന പേരും ഉമ്മൻചാണ്ടിക്ക് സ്വന്തമാകുന്നത്.

https://youtu.be/ZEr9rFucwb8

Comments (0)
Add Comment