സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു, പ്രവാസികളേയും നാട്ടുകാരേയും രണ്ടുതട്ടിലാക്കാന്‍ ശ്രമം: ഉമ്മന്‍ ചാണ്ടി | VIDEO

തിരുവനന്തപുരം:  പ്രവാസികളോടുള്ള വിവേചനം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രവാസികളോടുള്ള സര്‍ക്കാര്‍ സമീപനം ശരിയല്ല. പ്രവാസികളേയും നാട്ടുകാരേയും രണ്ടുതട്ടിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രോഗവ്യാപനത്തെക്കുറിച്ച് സര്‍ക്കാര്‍ ഭീതി പരത്തുകയാണ്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകള്‍ വച്ച് ആളുകളെ തടയുന്നത് മനുഷ്യത്വമല്ല. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ രോഗവ്യാപനം ഇല്ലാതെ പ്രവാസികളെ നാട്ടിലെത്തിക്കാം. പ്രവാസികള്‍ വിദേശത്ത് ശ്വാസംമുട്ടി മരിക്കട്ടെയെന്നാണോ സര്‍ക്കാര്‍ സമീപനമെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം പ്രകടിപ്പിച്ച ആശങ്കകള്‍ സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ല. കൊവിഡില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് മുഖ്യമന്ത്രിയാണ്. പ്രധാന വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തില്‍ പൂര്‍ണതോതില്‍ സഹകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/261829905070327

Comments (0)
Add Comment