വാളയാർ കേസിൽ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമമെന്ന് ഉമ്മൻചാണ്ടി; പെൺകുട്ടികളുടെ രക്ഷിതാക്കളെ ഉമ്മൻചാണ്ടി സന്ദർശിച്ചു

Jaihind News Bureau
Friday, November 13, 2020

വാളയാർ പെൺകുട്ടികളുടെ മരണവും അന്വേഷണം അട്ടിമറിച്ചതും കേരളത്തിന് വലിയ നാണക്കേടാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് ചോദിക്കേണ്ട സാഹചര്യം പോലും ഉണ്ടാവില്ലെന്നും അതിന് മുമ്പ് നടപടിയാകുമെന്നും അദ്ദേഹം പറഞ്ഞു. വാളയാർ പെൺകുട്ടികളുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.