തിരുവനന്തപുരം: പാറശ്ശാലയ്ക്ക് സമീപം പൊൻ വിളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്തൂപം തകർത്ത സിഐടിയു പൊന്‍വിള ബ്രാഞ്ച് സെക്രട്ടറി ഡി ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസിയും ഡിവൈഎഫ്ഐ പ്രവർത്തകനുമാണ് ഷൈജു.
ഇന്നലെ രാത്രിയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ പാറശ്ശാലയ്ക്ക്
സമീപം പൊൻ വിളയിലെ ഉമ്മൻചാണ്ടിയുടെ സ്തൂപം തകർത്തത് .സ്വാതന്ത്ര്യ ദിനത്തിൽ സ്ഥാപിച്ച സ്തൂപത്തിലെ ഛായാചിത്രം കേടുപാടുകൾ വരുത്തിയിരുന്നു. സ്തൂപത്തിൽ സ്ഥാപിച്ചിരുന്ന ഛായാചിത്രം അക്രമി കല്ലുകൊണ്ട് അടിച്ചു തകർക്കുകയായിരുന്നു.
വ്യക്തത വ്യക്തമായ തെളിവുണ്ടായിട്ടും ആദ്യഘട്ടത്തിൽ പോലീസ്ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.ഇതിനെതിരെ മേഖലയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു