‘ബിജെപിയുമായുള്ള ബന്ധം പുറത്തുവന്നതിലെ ജാള്യത മറയ്ക്കാന്‍ സിപിഎം ശ്രമം’ : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Sunday, March 21, 2021

 

കോട്ടയം : ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധം മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസിന് എതിരെ ആരോപണം ഉന്നയിക്കുന്നത് ഈ ബന്ധം പുറത്തുവന്നതിലെ ജാള്യത മറയ്ക്കാനാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

സിപിഎം – ബിജെപി ബന്ധം തുറന്നുകാട്ടപ്പെട്ടതിന്‍റെ ജാള്യത മറയ്ക്കാനാണ് കോണ്‍ഗ്രസിനെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ ജനം തള്ളുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നാമ നിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനക്കിടെ ദേവികുളത്തെയും തലശേരിയിലേയും ഗുരുവായൂരിലേയും ബിജെപി സ്ഥാനാർത്ഥികളുടെ പത്രികകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. ഇതിനു പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ യുഡിഎഫിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.