ഉമ്മന്‍ ചാണ്ടി ഉഷാർ ; ആരോഗ്യ നില തൃപ്തികരം, പ്രാർത്ഥനകള്‍ക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്‍

Jaihind Webdesk
Friday, April 9, 2021

തിരുവനന്തപുരം : കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നില തൃപ്തികരം. അദ്ദേഹം സുഖമായിരിക്കുന്നുവെന്നും നെഞ്ചില്‍ അണുബാധയടക്കമുള്ള പ്രശ്‌നങ്ങളില്ലെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും മകൻ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഉമ്മൻ ചാണ്ടി ആശുപത്രിയില്‍ ടി.വി കാണുന്നതും ചായ കുടിക്കുന്നതുമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെയാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.