ചൈന വിശ്വസിക്കാൻ കൊള്ളാത്ത അയൽക്കാരൻ; അതിർത്തിയിൽ വീരമൃത്യുവരിച്ച ജവാന്മാരെ ഓർത്ത് രാജ്യം അഭിമാനിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി

Jaihind News Bureau
Saturday, July 4, 2020

തിരുവനന്തപുരം: സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വട്ടിയൂര്‍ക്കാവ് സമ്മേളന സ്മാരക സമിതി. അതിര്‍ത്തിയിലെ സംഘര്‍ഷഭരിതമായ അശാന്തിയുടെ ദിനങ്ങളില്‍ ധീര സൈനികര്‍ക്ക് വട്ടിയൂര്‍ക്കാവ് സ്വാതന്ത്ര്യസമര സ്മാരകത്തില്‍ പ്രാര്‍ത്ഥാ സംഗമവും വീരമൃത്യു വരിച്ച സേനാനികള്‍ക്ക് ആദരവും അര്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

ചൈന വിശ്വസിക്കാൻ കൊള്ളാത്ത അയൽക്കാരനാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ലോകം ആദരിക്കുന്ന ദീർഘവീക്ഷണമുള്ള നെഹ്റു കൊണ്ടുവന്ന പഞ്ചശീലതത്വങ്ങൾ ഏകപക്ഷീമായി അട്ടിമറിച്ചത് ചൈന ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഡാക്കിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജവാന്മാരെ ഓർത്ത് രാജ്യം അഭിമാനിക്കുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കെ.മുരളീധരന്‍ എം.പി, തമ്പാനൂര്‍ രവി, കെ.മോഹന്‍കുമാര്‍, ബി.എസ്.ബാലചന്ദ്രന്‍, ശാസ്തമംഗലം മോഹന്‍, ഡി.സുദര്‍ശനന്‍, കോട്ടാത്തല മോഹനന്‍, റ്റി.ഗണേശന്‍പിള്ള, വാഴോട്ടുകോണം ചന്ദ്രശേഖരന്‍, പി.സോമശേഖരന്‍ നായര്‍, മണ്ണാംമ്മൂല രാജന്‍, വട്ടിയൂര്‍ക്കാവ് ചന്ദ്രശേഖരന്‍, വി.കെ.ഗിരിധരഗോപന്‍, പാപ്പാട് കൃഷ്ണകുമാര്‍, കാച്ചാണി സനിൽ, തോപ്പുമുക്ക് അനിൽ എന്നിവര്‍ പങ്കെടുത്തു.