‘ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു’ ; ഒന്നിച്ച് മുന്നോട്ടെന്ന് ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Saturday, May 22, 2021

കൊല്ലം : പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാ എം.എൽ.എമാരെയും ഹൈക്കമാൻഡ് പ്രതിനിധികൾ നേരിൽ കണ്ട ശേഷം എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നു. തീരുമാനം എടുക്കാൻ സോണിയാ ഗാന്ധിക്കു വിട്ടുകൊണ്ട് ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. ഇനി വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. തെറ്റുകൾ തിരുത്താൻ ഒന്നിച്ച് ശ്രമിക്കും. കെപിസിസി പ്രസിഡന്‍റ് മാറ്റം ഹൈക്കമാൻഡ് തീരുമാനിക്കും. അതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നിട്ടില്ല. മറ്റു വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.