ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനം; തലസ്ഥാനത്ത് വിവിധ അനുസ്മരണ ചടങ്ങുകൾ നടക്കും

 

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തിൽ വിവിധ അനുസ്മരണ ചടങ്ങുകൾ തലസ്ഥാനത്ത് നടക്കും. രാവിലെ കെപിസിസി ആസ്ഥാനത്തും ഡിസിസി ഓഫീസിലും പ്രതീക്ഷിക്കാത്ത തലങ്ങളിലും പുഷ്പാർച്ചന ചടങ്ങുകൾ നടക്കും. തുടർന്ന് ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ വാരാചരണത്തിന് തുടക്കമാകും. രാവിലെ നൂറ്റാണ്ടിലെ പുതിയ കേരളം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ഡിസിസി സംഘടിപ്പിക്കുന്ന സെമിനാർ കെപിസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വൈകുന്നേരം സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി അനുസ്മരണ ഭാഗമായി ഡിസിസിയുടെ സ്നേഹസ്പർശം ജീവകാരുണ്യ പദ്ധതിയ്ക്കും ഇന്ന് തുടക്കമാകും.

Comments (0)
Add Comment