‘പോസ്റ്ററിന്‍റെ പോലും ആവശ്യമില്ല, ജനങ്ങളുടെ മനസിലുണ്ട് ഈ മുഖം’ ; ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് രമേശ് പിഷാരടി ; നിറഞ്ഞകൈയ്യടി

Jaihind News Bureau
Wednesday, March 17, 2021

 

കോട്ടയം : ആവേശമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ചലച്ചിത്രതാരം രമേശ് പിഷാരടി മുഖ്യാതിഥിയായിരുന്നു. തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ജയിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് പോസ്റ്റര്‍പോലും വേണ്ടെന്ന് രമേശ് പിഷാരടി പറഞ്ഞു. അമ്പത് വർഷത്തിലേറെയായി ജനങ്ങളുടെ മനസില്‍ മായാത്ത രീതിയില്‍ പതിഞ്ഞിരിക്കുന്ന മുഖമാണ് അദ്ദേഹത്തിന്‍റേത് .  പിഷാരടിയുടെ വാക്കുകളെ നിറഞ്ഞ കൈയ്യടികളോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്.

‘കേരളത്തിന്റെ മറ്റെല്ലാ സ്ഥലങ്ങളിലും പോസ്റ്റര്‍ വെച്ചാലും, പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ ഒരു പോസ്റ്റര്‍ ഒട്ടിക്കേണ്ട ആവശ്യമില്ല. അത് പത്ത് അമ്പത് വര്‍ഷമായിട്ട് ഇവിടുത്തെ ജനങ്ങളുടെ മനസില്‍ മറയാത്ത രീതിയില്‍ പതിഞ്ഞിരിക്കുന്ന ഒരു മുഖമാണ്.’ – രമേശ് പിഷാരടി പറഞ്ഞു.