കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധിയില്‍ സർക്കാരിനെ വിമർശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെഎസ്ആർടിസിയില്‍ ഏറ്റവും നിർഭാഗ്യകരമായ സാഹചര്യമാണ് നിലവിലുള്ളത്. ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയവർ അത് മറന്ന് പ്രവർത്തിക്കുന്നു. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
ജീവനക്കാരുടെ ശമ്പള വിതരണത്തിന് സർക്കാരിന്‍റെ അജണ്ടയിൽ പ്രാധാന്യമില്ല. സർക്കാറിന് കെ റെയിൽ നടപ്പാക്കാനാണ് താല്പര്യം, കെഎസ്ആർടിസി അടഞ്ഞ അധ്യായമായി കാണുന്ന സമീപനം തിരുത്തി പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.