ഇന്ധനവില വര്‍ധന പകല്‍കൊള്ള ; നികുതി വേണ്ടെന്ന് വച്ച യുഡിഎഫ് മാതൃക ഇടത് സര്‍ക്കാരും പിന്തുടരണം : ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Friday, June 11, 2021

തിരുവനന്തപുരം : ഇന്ധനനികുതി വേണ്ടെന്ന് വച്ച യുഡിഎഫ് സര്‍ക്കാര്‍ മാതൃക ഇടതു സര്‍ക്കാരും പിന്തുടരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലവര്‍ധനയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പകല്‍കൊള്ള അവസാനിപ്പിക്കണം. ജനങ്ങള്‍ക്കു മേലുള്ള സര്‍ക്കാരുകളുടെ കടന്നുകയറ്റം ക്രൂരവിനോദമാണെന്നും അദ്ദേഹം പറഞ്ഞു.