മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്മാര നാഷണല്‍ റാങ്കിംഗ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. രാജ്യത്തെ മുന്‍നിര റാങ്കിംഗ് താരങ്ങളാണ് ഇന്ന് മുതല്‍ 10 വരെ നടക്കുന്ന ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ എ ഐ റ്റി എ മെന്‍സ് ഒണ്‍ ലാക്ക് ടെന്നിസ് ചാമ്പ്യന്‍ ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്.
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനും മന്ന ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് നടത്തുന്ന ടൂര്‍ണമെന്റിന് തിരുവനന്തപുരം ടെന്നിസ് ക്ലബ്ബ് ആണ് ആതിഥേയത്വം വഹിക്കുന്നത്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ടൂര്‍ണമെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം തിരുവനന്തപുരം ടെന്നീസ് ക്ലബ്ബില്‍ വൈകുന്നേരം 6 മണിക്ക് കായിക മന്ത്രി വി.അബ്ദുറഹുമാന്‍ നിര്‍വ്വഹിക്കും. ചാണ്ടി ഉമ്മന്‍ എം.എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. പത്താം തീയതിയാണ് ഫൈനല്‍ മത്സരങ്ങളും സമ്മാനദാനവും സമാപനച്ചടങ്ങുകളും നടക്കുക.