തിരുവനന്തപുരം : ലതികാ സുഭാഷിന്‍റെ പ്രതിഷേധം ഒഴിവാക്കേണ്ടതായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലതികയ്ക്ക് സീറ്റിന് അര്‍ഹത ഉണ്ടെന്നും സീറ്റ് നല്‍കാന്‍ ഒരു ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റൊരു സീറ്റില്‍ അവര്‍ക്ക് താല്‍പര്യം ഇല്ലായിരുന്നു. വൈപ്പിന്‍ സീറ്റ് അവര്‍ ആദ്യ ഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ ഇന്ന് തീരുമാനം ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.