ഉമ്മന്‍ചാണ്ടി കര്‍മ്മശുദ്ധി പുരസ്‌കാരം ആര്‍.എസ്. ശശികുമാറിന്; പുരസ്കാരം മെയ് 28ന് സമ്മാനിക്കും

 

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി കര്‍മ്മശുദ്ധി പുരസ്‌കാരത്തിന് സേവ് യൂണിവേഴ്‌സിറ്റി ഫോറംക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍ അര്‍ഹനായി. ഉന്നത വിദ്യാഭാസ മേഖലയിലെ അഴിമതിക്കും സ്വജന പക്ഷപാതത്തിനും അമിത രാഷ്ട്രീയ വല്‍കരണത്തിനുമെതിരെ ശശി കുമാറിന്‍റെ പോരാട്ടം പരിഗണിച്ചാണ് പുരസ്‌കാരമെന്ന് അധികൃതര്‍ പറഞ്ഞു. പുരസ്‌കാരം കാലിക്കറ്റ് യൂണിവേഴ്‌സ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍റെ സുവര്‍ണ ജൂബിലി ആഘോഷ ചടങ്ങില്‍ മെയ് 28ന് പുരസ്‌കാരം സമ്മാനിക്കും.

ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ- രാഷട്രീയ മേഖലകളില്‍ മികവുറ്റതും സത്യസന്ധവുമായ പ്രവർത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികളെയോ സംഘടകളെയോ ആദരിക്കുന്നതിനാണ് ഉമ്മന്‍ചാണ്ടിയുടെ സ്മരണാർത്ഥമുള്ള ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കും, സ്വജനപക്ഷപാതത്തിനും അമിത രാഷ്ട്രീയ വല്‍ക്കരണത്തിനും എതിരെയുള്ള ശശികുമാറിന്‍റെ സന്ധിയില്ലാത്ത പോരാട്ടം പരിഗണിച്ചാണ് ഈ വർഷത്തെ അവാർഡ് അദ്ദേഹത്തിന് നല്‍കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിദാശ്വാസനിധിയുടെ ദുർവിനിയോഗത്തിനെതിരെ അദ്ദേഹം ലോകായുക്തയില്‍ നല്‍കിയ പരാതി വളരെയേറെ ചർച്ച ചെയ്യപ്പെട്ടതാണ്. അഴിമതി വിരുദ്ധ പോരാട്ടങ്ങളിലെ നിർഭയ നിലപാടാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഫലകവും, പ്രശംസാ പത്രവും, 50000 രൂപയുടെ ക്യാഷ് അവാർഡും ഉള്‍പ്പെട്ടതാണ് പുരസ്കാരം. കണ്ണൂർ യൂണിവേഴ്സിറ്റി മുന്‍ വെെസ് ചാന്‍സലർ ഡോ. ഖാദർ മാങ്ങാട്, മുന്‍ പി.എസ്.സി അംഗം ആർ.എസ്. പണിക്കർ, കഫോസ് മുന്‍ റജിസ്ട്രാർ ഡോ. അബ്രഹാം ജോസഫ് എന്നിവർ ജൂറി അംഗങ്ങളായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Comments (0)
Add Comment